മാറാട്: സര്‍ക്കാരിനെതിരെ ഐഎന്‍എല്‍
കോഴിക്കോട്: 2002ലെ മാറാട് കലാപത്തില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിക്കാതിരുന്നതിന് സര്‍ക്കാരിനെ ഐഎന്‍എല്‍ രൂക്ഷമായി വിമര്‍ശിച്ചു.
വീണ്ടും അതേ പ്രദേശത്ത് കഴിഞ്ഞതിനേക്കാളും വലിയ കലാപം ആവര്‍ത്തിച്ചപ്പോഴാണ് കുറ്റപത്രം നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. സംഭവങ്ങളുടെ ദയനീയ സ്ഥിതിയാണ് ഇത് കാണിക്കുന്നത്. - ഐഎന്‍എല്‍ സംസ്ഥാനജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. മെയ് 15 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് വിട്ടോടിപ്പോയവരില് ഇതുവരെ ആത്മവിശ്വാസം നിറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു പള്ളിയില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചതില്‍ നിന്നും തീവ്രവാദശക്തികള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടായിരുന്നുവെന്ന് തെളിയുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരാണ് കുറ്റവാളികളില്‍ അധികം പേരും എന്നതിനാലാണ് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കാന്‍ മടിച്ചത്. - സലാം ആരോപിച്ചു.
മതപരിഗണനയുള്പ്പെടെ എല്ലാ മുന്‍ഗണനകളും മാറ്റിവച്ച് മാറാട് കലാപത്തില്‍ കുറ്റവാളികളായവര്‍ക്ക് കര്‍ശനശിക്ഷ നല്‍കണമെന്ന് ഐഎന്‍എല്‍. എങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ- സലാം ചൂണ്ടിക്കാട്ടി.
കുറ്റക്കാരായി കണ്ടെത്തുന്ന മുഴുവന്‍ പേരെയും മതപരിഗണനകള്‍ മാറ്റിവച്ച് കര്‍ശനമായി ശിക്ഷിയ്ക്കണം. സമാധാനം പുനസ്ഥാപിക്കാനുള്ള ഏക വഴി ഇത് മാത്രമാണ്. -സലാം പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications