മുത്തങ്ങ വനംമാഫിയാകേന്ദ്രം: ജാനു
മുത്തങ്ങ: കേരളത്തിലെ വനംമാഫിയകളുടെ കേന്ദ്രമാണ് മുത്തങ്ങയെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. മെയ് 15 വ്യാഴാഴ്ച മുത്തങ്ങയില്‍ എത്തിയ ആദിവാസി ഗോത്രസഭയുടെ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ജാനു.
കേരളത്തില്‍ ഏറ്റവുമധികം ആനക്കൊമ്പ് മോഷണം പോകുന്നത് മുത്തങ്ങയില്‍ നിന്നാണ്. വലിയ വന്യജീവികളെ ഏറ്റവുമധികം കൊലചെയ്യുന്നതും മുത്തങ്ങയിലാണെന്നും ജാനു പറഞ്ഞു.
മൈസൂരില്‍ നിന്നും കേരളത്തിലേക്ക് ചന്ദനം കടത്തുന്നതും മുത്തങ്ങ വഴിയാണ്. വനംമാഫിയയുടെ കറവപ്പശുവായ മുത്തങ്ങയില്‍ മറ്റുള്ളവര്‍ കൈവെയ്ക്കുന്നത് അവര്‍ അനുവദിക്കില്ല. - ജാനു അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ക്ക് സ്വയംഭരണം അനുവദിക്കണമെന്ന ആദിവാസി ഗോത്രസഭയുടെ മുദ്രാവാക്യം ആദിവാസിക്ഷേമസമിതിയും ഉയര്‍ത്തണം. അവര്‍ക്ക് ആദിവാസികളുടെ ക്ഷേമത്തില്‍ താല്പര്യമുണ്ടെങ്കില്‍ അതിന് തയ്യാറാവണം. അല്ലെങ്കില്‍ സിപിഎമ്മിന്റെ തനിനിറം പുറത്താകുമെന്നും ജാനു പറഞ്ഞു.












Click it and Unblock the Notifications