കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്
കണ്ണൂര്‍: ബോംബ് പൊട്ടിത്തെറിച്ച് കണ്ണൂരിനടുത്ത് കൂത്തുപറമ്പില്‍ 11 വയസ്സായ ഒരു കുട്ടിയ്ക്ക് പരിക്കേറ്റു.
കൂത്തുപറമ്പിനടുത്ത് ഊര്‍പള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിനടുത്ത് വച്ചാണ് നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു സംഘം കുട്ടികള്‍ കളിയ്ക്കുന്നതിനിടയില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച് വച്ച രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. പന്താണെന്ന് കരുതി കുട്ടികള്‍ ഇതുപയോഗിച്ച് കളിയ്ക്കാന്‍ തുടങ്ങുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.
ഇതില്‍ ഒരു ബോംബ് പൊട്ടിത്തെറിച്ചുള്ളൂ. രണ്ടാമത്തേത് പൊലീസിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications