തീവണ്ടിയപകടം: മരിച്ചവരില്‍ മലയാളികളും
ലുധിയാന: മുംബൈയില്‍ നിന്ന് അമൃത്സറിലേക്ക് പോയിരുന്ന ഫ്രോണ്ടിയര്‍ മെയില്‍ തീവണ്ടിയില്‍ ബോഗിയ്ക്ക് തീപിടിച്ച് മരിച്ചവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു. ഇതില്‍ മൂന്ന് പേര്‍ കുമളി സ്വദേശികളാണ്. ഒരാള്‍ ഡോക്ടറാണ്.
കുമളി സ്പിംഗ്വാലി മംഗലത്ത് ഷാജിയുടെ ഭാര്യ ബെറ്റി, മക്കളായ ജോണി, ടോണി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് സ്വദേശിനിയായ ഡോ. അല്‍ഫോണ്‍സയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു.
ഭാര്യയുടെയും മക്കളുടെയും കൂടെ യാത്ര ചെയ്തിരുന്ന ഷാജി രക്ഷപ്പെട്ടു. അപകടത്തില്‍ ആകെ 38 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ആരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല.
ലുധിയാനയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയെത്തിയപ്പോഴാണ് തീവണ്ടിയുടെ എസ്4 എന്ന ബോഗിയ്ക്ക് തീപിടിച്ചത്. ടോയ്ലറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്ന് കരുതുന്നു.
കണ്‍ട്രോള്‍ റൂമുകളിലെ ടെലഫോണ്‍ നമ്പരുകള്‍
അംബാല0171 - 2634653, 2631275
സഹരണ്‍പൂര്‍0132 - 2648453, 2610757, 2610175
ലൂധിയാന0161- - 5026999, 2444193












Click it and Unblock the Notifications