മാറാട്: പഞ്ചായത്ത് അംഗവും പള്ളി ഖത്തീബും അറസ്റില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ബേപ്പൂര്‍ പഞ്ചായത്ത് അം പെലീച്ചന്റകത്ത് മൊയ്തീന്‍ കോയ (39) യും മാറാട് ജുമാമസ്ജിദ് ഖത്തീബ് പെരിന്തല്‍മണ്ണ വലമ്പൂര് കളത്തില്‍ സദഖത്തുള്ള(30) എന്നിവരെ പൊലീസ് അറസ്റ് ചെയ്തു.
പഞ്ചായത്തിലെ മുസ്ലിംലീഗ് അംഗമാണ് മൊയ്തീന്‍ കോയ.
അക്രമങ്ങള്‍ നടക്കുമെന്ന് അറിവുണ്ടായിട്ടും അത് തടയാന്‍ ശ്രമിയ്ക്കുകയോ ആ വിവരം പൊലീസിനെ അറിയിയ്ക്കുകയോ ചെയ്തില്ലെന്നതാണ് മൊയ്തീന്‍ കോയയ്ക്ക് എതിരേയുള്ള കുറ്റം. പള്ളി ഖത്തീബിന് ആയുധ സംഭരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയാമായിരുന്നു. ഇതിന് മൗനാനുവാദം നല്‍കുകയും ചെയ്തു.
ഇവരെ രണ്ട് പേരെകൂടി അറസ്റ്ചെയ്തതോടെ മാറാട് അറസ്റ് കൂട്ടക്കൊല കേസില്‍ അറസ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 66 ആയി.












Click it and Unblock the Notifications