മാറാട്: കുറ്റപത്രം നല്കി
കോഴിക്കോട്: അഞ്ചുപേര്‍ കൊല്ലപ്പെട്ട 2002ലെ മാറാട് കലാപത്തില്‍ കുറ്റപത്രം സമര്‍പ്പിക്കല്‍ പൂര്‍ത്തിയായി. 102 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രമാണ് നല്കിയത്.
2000 പേജുള്ള കുറ്റപത്രം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ കുറ്റപത്രം നല്കിയത്.
2002 ജനവരിയില്‍ നടന്ന കലാപത്തിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ മാറാട് കലാപവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ പഞ്ചായത്തിലെ ഒരു മെമ്പറെയും ആയുധങ്ങള്‍ കണ്ടെത്തിയ മാറാട് ജുമാമസ്ജിദിലെ ഖത്തീബിനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്തിരുന്നു. ഇരുവരെയും ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.












Click it and Unblock the Notifications