മാറാട് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രമാക്കും
തിരുവനന്തപുരം: ഇടത് മുന്നണി മാറാട് കൂട്ടക്കൊല സി പി എം തിരഞ്ഞെടുപ്പിന് പ്രചരണ തന്ത്രമാക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മാറാട് സംഭവം പ്രചരണ വിഷയമാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചത്.
മുഖ്യമന്ത്രി ആന്റണിയുടെ വര്‍ഗ്ഗീയ പ്രീണനനയം, മാറാട് സംഭവത്തിലെ പ്രതികളുമായി ലീഗ് മന്ത്രിമാര്‍ക്കുള്ള പങ്ക് തുടങ്ങിയവ സംസ്ഥാനവ്യാപകമായി പ്രചരണ വിഷയമാക്കിയാല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
മാറാട് സംഭവം യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞതായും യോഗം വിലയിരുത്തി.












Click it and Unblock the Notifications