ത്രിശൂലം വിതരണത്തിനെതിരെ മുരളി
തിരുവനന്തപുരം: വിഎച്ച്പിയുടെ ത്രിശൂലം വിതരണം കേരളത്തിലെ സമാധാനഅന്തരീക്ഷം തകര്‍ക്കാനേ ഉപകരിയ്ക്കൂ എന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. മെയ് 15 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിശൂലം വിതരണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി എടുത്തത് ഭരണപരമായ തീരുമാനമാണ്. മുഖ്യമന്ത്രിയുമായി തനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയൊന്നുമില്ല. - മുരളീധരന്‍ പറഞ്ഞു.
അതേ സമയം കെപിസിസിയുടേത് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനമാണ്. - മുരളീധരന്‍ പറഞ്ഞു. നേരത്തെ മുരളീധരന്റെ അധ്യക്ഷതയില്‍ കെപിസിസി നേതൃയോഗം നടന്നു.












Click it and Unblock the Notifications