പുനര്‍ മൂല്യനിര്‍ണയം: അപേക്ഷ അഞ്ചിന് മുമ്പ്
തിരുവനന്തപുരം: പത്താം ക്ലാസ് ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിയ്ക്കാനായി ജൂണ്‍ അഞ്ചിന് മുമ്പ് അപേക്ഷ നല്‍കണം. പരീക്ഷാ കമ്മിഷണറുടെ സെക്രട്ടറിയ്ക്കാണ അപേക്ഷ നല്‍കേണ്ടത്.
വീണ്ടും പരിശോധിയ്ക്കാന്‍ പേപ്പര്‍ ഒന്നിന് 400 രൂപ നല്‍കണം. സൂക്ഷമ പരിശോധനയ്ക്ക് 50 രൂപയാണ് നല്‍കേണ്ടത്. അപേക്ഷാ കവറിന് പുറത്ത് സൂക്ഷ്മ പരിശോധനയ്ക്ക് എന്ന് എഴുതണം. ഫീസ് പരീക്ഷാ കമ്മിഷണറുടെ സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന ഡ്രാഫ്റ്റായിട്ടാണ് നല്‍കേണ്ടത്. അപേക്ഷയില്‍ ഡ്രാഫ്റ്റ് നമ്പരും എഴുതിയിരിയ്ക്കണം. ഡ്രാഫ്റ്റിന് പിറകില്‍ രജിസ്റര്‍ നമ്പര്‍ വ്യക്തമായി എഴുതണം.
മാതൃകാ അപേക്ഷാ ഫോറങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications