പെണ്‍കുട്ടികള്‍ റാങ്കുകള്‍ തൂത്തുവാരി
തിരുവനന്തപുരം: റാങ്കുകളുടെ കാര്യത്തില്‍ ഇക്കുറി മേല്‍ക്കോയ്മ പെണ്‍കുട്ടികള്‍ക്ക്. എസ്എസ്എല്‍സിയുടെ ആദ്യ അഞ്ചു റാങ്കുകളില്‍ നാലും സ്വന്തമാക്കിയത് പെണ്‍കുട്ടികള്‍ തന്നെ.
ഒന്നാം റാങ്കും പെണ്‍കുട്ടികള്‍ കയ്യടക്കി. തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ രഞ്ജിനിയും തൃശൂര്‍ കന്നുംകുളം ബഥനി സ്കൂളിലെ മെറിന്‍ ഈപ്പനുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്.
പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ദിവ്യ ഗോപിനാഥ് രണ്ടാം റാങ്കും കോഴിക്കോട് നടക്കാവ് പ്രോവിഡന്റ് ഗേള്‍സ് ഹൈസ്കൂളിലെ പൂര്‍ണ്ണിമ രാമദാസ് മൂന്നാം റാങ്കും നേടി. രണ്ടാം റാങ്ക് ദിവ്യ ഗോപിനാഥിനോടൊപ്പം പങ്കിട്ട എറണാകുളം പെരുമാനൂര്‍ സിസിപിഎല്‍എംഎഐ ഹൈസ്കൂളിലെ കൃഷന്‍ കെ. വാര്യര്‍ മാത്രമാണ് ആദ്യ റാങ്കുകാരുടെ കൂട്ടത്തിലുള്ള ഏക ആണ്‍തരി.












Click it and Unblock the Notifications