എസ്എസ്എല്‍സി: സര്‍വകാല റിക്കാര്‍ഡ്
തിരുവനന്തപുരം: വിജയശതമാനത്തിന്റെ കാര്യത്തില്‍ എസ്എസ്എല്‍സിയില്‍ ഇക്കുറി സര്‍വകാല റിക്കാര്‍ഡ്. 62. 87ശതമാനം വിദ്യാര്‍ത്ഥികളാണ് ഇക്കുറി വിജയിച്ചത്.
കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 2.5 ശതമാനം അധികമാണ് ഇത്തവണത്തെ വിജയശതമാനം. 26,499 പേര്‍ക്ക് ഇക്കുറി ഡിസ്റിംഗ്ഷനുണ്ട്. 74,220 പേര്‍ക്ക് ഫസ്റ് ക്ലാസും 58,624 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
100 ശതമാനം വിജയം നേടിയ 256 സ്കൂളുകള്‍ ഇക്കുറിയുണ്ട്. ഇതില്‍ 155 അണ്‍എയ്ഡഡ് സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളും 13 സര്‍ക്കാര്‍ സ്കൂളുകളും പെടുന്നു. കഴിഞ്ഞ വര്‍ഷം 244 സ്കൂളുകള്‍ മാത്രമാണ് 100 ശതമാനം വിജയം നേടിയത്.
ഇക്കുറി ഏറ്റവും കൂടുതല്‍ പേരെ എസ്എസ്എല്‍സിയ്ക്ക് ജയിപ്പിച്ചതിന്റെ ബഹുമതി കോട്ടയം ജില്ലയ്ക്കാണ്. പാലക്കാട് ജില്ലയാണ് വിജയശതമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ആകെ പരീക്ഷയെഴുതിയതില്‍ 45.75 ശതമാനം പേര്‍ മാത്രമാണ് ഇവിടെ ജയിച്ചത്.
വയനാടില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 8.5 ശതമാനം പേര്‍ കൂടുതല്‍ ജയിച്ചു. ഏറ്റവും കുറവു പേരെ ജയിപ്പിച്ചതിന്റെ റിക്കാര്‍ഡ് പുനലൂര്‍ അച്ചന്‍കോവില്‍ സ്കൂളിനാണ്. ആകെ പരീക്ഷയെഴുതിയതില്‍ വെറും 8.36 ശതമാനം പേര്‍ മാത്രമാണ് ഇവിടെ ജയിച്ചത്.












Click it and Unblock the Notifications