Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി: രഞ്ജിനിയ്ക്കും മെറിനും ഒന്നാംറാങ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി ഒന്നാം റാങ്ക് ഇക്കുറി രണ്ട് പെണ്‍കുട്ടികള്‍ പങ്കിട്ടു. തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ കെ. രഞ്ജിനിയും കുന്നംകുളം സെന്റ് ജോണ്‍സ് ബഥനി സ്കൂളിലെ മെറിന്‍ ഈപ്പനുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇരുവരും 589 മാര്‍ക്ക് നേടി.

തിരുവനന്തപുരം അധ്യാപക ഭവന് സമീപമുള്ള പുഷ്പവിലാസം വീട്ടിലെ കെ.എസ്. കൃഷ്ണന്റെയും പത്മജയുടെയും മകളാണ് രഞ്ജിനി. കുന്നുംകുളം ഇന്ദിരാ നഗറിലെ കൊള്ളന്നൂര്‍ കെ. ഈപ്പന്‍ ജോണിന്റെയും എല്‍സി ചാക്കോയുടെയും മകളാണ് മെറിന്‍.

രണ്ടാം റാങ്കിനും രണ്ട് അവകാശികളുണ്ട്. പാലക്കാട് കാണിക്കമാതാ സ്കൂളിലെ ദിവ്യാ ഗോപിനാഥും എറണാകുളം പെരുമാനൂര്‍ സിസിപിഎല്‍ സ്കൂളിലെ കിഷന്‍ കെ. വാര്യരും. ഇരുവരും നേടിയത് 587 മാര്‍ക്ക് വീതം. വെറും രണ്ട് മാര്‍ക്കിനാണ് ഇവര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമായത്.

പാലക്കാട് മാത്തൂര്‍ കുറുപ്പത്ത് വീട്ടിലെ ഡോക്ടര്‍മാരായ കെ. ഗോപിനാഥിന്റെയും പുഷ്പയുടെയും മകളാണ് ദിവ്യ. തോപ്പുംപടി കൊച്ചുപള്ളിയിലെ ചിത്തിരയില്‍ കെ.എ. കിഷോര്‍ കുമാറിന്റെയും ഉഷാദേവിയുടെയും മകനാണ് കിഷന്‍.

പൂര്‍ണ്ണിമയ്ക്കാണ് മൂന്നാം റാങ്ക്. കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 586 മാര്‍ക്കാണ് പൂര്‍ണ്ണിമ നേടിയത്. മൂന്ന് മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് പൂര്‍ണ്ണിമയ്ക്ക് രണ്ടാം റാങ്ക് നഷ്ടമായത്.

കോഴിക്കോട് ബിലാത്തിക്കുളം ചിത്തിരയില്‍ കെ.ടി. രാമദാസിന്റെയും ലക്ഷ്മിയുടെയും മകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+