വര്‍ഗ്ഗീയക്കേസുകളില്‍ കുറ്റപത്രം ഉടന്‍: ആന്റണി
തിരുവനന്തപുരം: 1992 മുതലുള്ള വര്‍ഗ്ഗീയ കലാപക്കേസുകളില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം നല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
മന്ത്രിസഭ രണ്ടു വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി മെയ് 16 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ വര്‍ഷം മാറാട് നടന്ന കലാപത്തില്‍ മാത്രമല്ല കുറ്റപത്രം നല്കാത്തത്. 1992 മുതല്‍ നടന്ന 182 ഓളം വര്‍ഗ്ഗീയ കലാപക്കേസുകളില്‍ ഇതുവരെയും കുറ്റപത്രം നല്കിയിട്ടില്ല. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ നടന്ന വര്‍ഗ്ഗീയക്കലാപക്കേസുകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റപത്രം നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാറാട് വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ കോടതിയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ മാറാട് കലാപത്തിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications