കേരളത്തില്‍ സ്ഫോടനപദ്ധതി: റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: കേരളത്തില്‍ ലഷ്കര്‍ എ ത്വയിബ എന്ന പാകിസ്ഥാന്‍ തീവ്രവാദി കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം. കേരള പൊലീസാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ മുംബൈ പൊലീസുമായി ബന്ധപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈ ഇന്റലിജന്‍സുമായി കേരള പൊലീസ് ബന്ധപ്പെട്ടു. അപ്പോള്‍ ലഷ്കര്‍ എ ത്വയിബ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി തങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മുംബൈ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം അറസ്റ് ചെയ്ത ഏതാനും ലഷ്കര്‍ ത്വയിബ ഭീകരരില്‍ നിന്നുമാണ് മുംബൈ പൊലീസിന് കേരളത്തിലെ സ്ഫോടനപദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. ലഷ്കര്‍ എ ത്വയിബ ഭീകരരെ ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ട് തങ്ങള്‍ നല്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേരള പൊലീസ്.












Click it and Unblock the Notifications