മുസ്ലിംലീഗിനെ ഒറ്റപ്പെടുത്തരുത്: മുരളി
കോഴിക്കോട്: മാറാട് പ്രശ്നത്തില്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം ദോഷം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
മെയ് 16 വ്യാഴാഴ്ച കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുസ്ലിംലീഗിനെ ഒറ്റപ്പെടുത്താന്‍ ശ്രമിയ്ക്കുകയാണ്. ഇതുവഴി അവര്‍ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്. - മുരളീധരന്‍ പറഞ്ഞു.
ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും മാറാടിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിയ്ക്കുകയാണ്. യുഡിഎഫിലെ ഘടകക്ഷികളില്‍ ഒന്നിനെ ഒറ്റപ്പെടുത്തിയാണ് ഇദ്ദേഹം മുതലെടുപ്പിന് ശ്രമിയ്ക്കുന്നത് മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications