പെപ്സിയെ സംരക്ഷിയ്ക്കും: ആന്റണി
തിരുവനന്തപുരം: കഞ്ചിക്കോട് വ്യവസായമേഖലയിലെ പെപ്സി ഫാക്ടറിയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി. മെയ് 16 വെള്ളിയാഴ്ച പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെപ്സി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള പുതുശേരി പഞ്ചായത്ത് സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. വെള്ളം അമിതമായി ചൂഷണം ചെയ്യുന്നു എന്ന കാരണത്താലാണ് പെപ്സി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് സമിതി തീരുമാനിച്ചത്.
പെപ്സിയ്ക്ക് എല്ലാ നിയമസംരക്ഷണവും ഈ സര്‍ക്കാര്‍ നല്‍കും. ബഹുരാഷ്ട്രക്കമ്പനികളുടെ ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കണം. എല്‍ഡിഎഫ് ഭരണകാലത്താണ് പെപ്സി പാലക്കാട് കമ്പനി സ്ഥാപിച്ചത്. ഇനി പെപ്സിയെ സംസ്ഥാനത്ത് നിന്ന് കെട്ടുകെട്ടിക്കാനുള്ള ശ്രമത്തെ ഞങ്ങള്‍ സഹായിയ്ക്കില്ല. - ആന്റണി വ്യക്തമാക്കി.
സിപിഎം ഭരിയ്ക്കുന്ന ബംഗാളില്‍ മൂന്ന് പെപ്സി യൂണിറ്റുകള്‍ ഉണ്ട്. രണ്ട് കോക്ക കോള കമ്പനികളും ഉണ്ട്. ബംഗാളില്‍ ഈ കമ്പനികളെ അനുവദിക്കുമ്പോള്‍ ഇവിടെ എതിര്‍ക്കുക വഴി സിപിഎം സംസ്ഥാനത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുകയാണ്. - ആന്റണി പറഞ്ഞു.
കമ്പനി കൂടുതലായി വെള്ളം ചൂഷണം ചെയ്യുന്നു എന്ന ആരോപണം പെപ്സി കമ്പനി അധികൃതര്‍ വെള്ളിയാഴ്ച വാര്‍ത്താക്കുറിപ്പില്‍ നിഷേധിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന്റെ സര്‍വേയ്ക്ക് ശേഷമാണ് പാലക്കാട് തങ്ങള്‍ യൂണിറ്റ് ആരംഭിച്ചതെന്നും പെപ്സി അധികൃതര്‍ പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications