പെപ്സിയുടെ ലൈസന്‍സ് റദ്ദാക്കി
പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെപ്സി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പുതുശേരി പഞ്ചായത്ത് സമിതി തീരുമാനിച്ചു. ഇടതുമുന്നണി ഭരണകാലത്താണ് കഞ്ചിക്കോട് വ്യവസായമേഖലയില്‍ പെപ്സിയ്ക്ക് പ്രവര്‍ത്തനാനുമതി നല്കിയത്.
2000 നവമ്പറില്‍ സിപിഎം ഭരണസമിതി തന്നെ നല്കിയ ലൈസന്‍സാണ് ഇപ്പോള്‍ റദ്ദാക്കിയത്. കമ്പനി അമിതമായി ജലം ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
ലൈസന്‍സ് കാലാവധി രണ്ടരവര്‍ഷം ബാക്കിനില്ക്കെയാണ് ലൈസന്‍സ് റദ്ദാക്കിയത്. പ്ലാച്ചിമടയിലെ കോക്കകോള ഫാക്ടറിയുടെ ലൈസന്‍സ് ജനതാദള്‍ ഭരിയ്ക്കുന്ന പെരുമാട്ടി പഞ്ചായത്ത് നേരത്തെ റദ്ദു ചെയ്തിരുന്നു.












Click it and Unblock the Notifications