കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊമേഴ്സില്‍ അനുകുര്യന്‍പോളിന് റാങ്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് ടു കൊമേഴ്സ് ഗ്രൂപ്പില്‍ അനു കുര്യന്‍ പോളിന് ഒന്നാം റാങ്ക്. 560 മാര്‍ക്കോടെയാണ് അനു റാങ്ക് സ്വന്തമാക്കിയത്.

കോഴിക്കോട് റഹ്മാനിയ എച്ച്എസ്എസ് ഫോര്‍ ഹാന്‍ഡികാപ്ഡ് വിദ്യാര്‍ത്ഥിനിയാണ് അനു. 559 മാര്‍ക്കോടെ നിഷാ മേരി ഐപ്പ് (തൃശൂര്‍ എസ്എച്ച്സിജി എച്ച്എസ്എസ്) രണ്ടാം റാങ്ക് നേടി. തൃശൂരിലെ കഴിമ്പ്രം വിപിഎംഎസ്എന്‍ ഡിപിഎച്ച്എസ്എസിലെ ഭവ്യനാഥ് മൂന്നാം റാങ്ക് നേടി.

ആര്‍ട്സ് ഗ്രൂപ്പില്‍ പി.എസ്. ശാര്‍മ്മിള റാങ്ക് നേടി. 476 മാര്‍ക്കോടെയാണ് ശാര്‍മ്മിള ഒന്നാം റാങ്കിന് അവകാശിയായത്. ഷൊര്‍ണൂര്‍ കലാമണ്ഡലം ആര്‍ട്ട് എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ്.

കലാമണ്ഡലം ആര്‍ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് തന്നെയാണ് രണ്ടും മൂന്നും റാങ്കുകള്‍. രചിത രവി രണ്ടാം റാങ്കും എം.വി. ദീപ മൂന്നാം റാങ്കും നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X