തിരക്കഥ സിനിമയുടെ നട്ടെല്ല്: പ്രിയദര്‍ശന്‍
കൊച്ചി: ഒരു സിനിമയുടെ നട്ടെല്ല് തിരക്കഥയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കൊച്ചിയില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ മാക്ട സംഘടിപ്പിക്കുന്ന തിരക്കഥാ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
സിനിമ സുഖപര്യവസായിയോ ദു:ഖപര്യവസായിയോ ആകാം. പക്ഷെ നല്ല തിരക്കഥയായിരിക്കണം. വിദേശ സിനിമകള്‍ നമുക്ക് പ്രചോദനമാകുന്നതില്‍ തെറ്റില്ലെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ മലയാളത്തില്‍ ഹാസ്യം വളരെ വഷളായിരിക്കുന്നു. ഇതിന് താനും ഒരു പരിധി വരെ പങ്കാളിയാണ്. ജീവിതവുമായി ബന്ധമുള്ള ഹാസ്യമേ എല്ലാക്കാലത്തും നിലനില്ക്കൂ എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മാക്ട ചെയര്‍മാന്‍ കെ.ജി. ജോര്‍ജ്ജും സംസാരിച്ചു.












Click it and Unblock the Notifications