ശ്രീലങ്കന്‍ പ്രധാനമന്ത്രി കേരളത്തില്‍
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി ശ്രീലങ്കയിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കേരളത്തിലെത്തി. രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം മെയ് 16 വെള്ളിയാഴ്ച കേരളത്തില്‍ എത്തിയത്.
മെയ് 18 ഞായറാഴ്ചയാണ് റനില്‍ കേരളത്തില്‍ നിന്നും മടങ്ങുക. വെള്ളിയാഴ്ച കൊളംബോവില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗ്ഗം നേരെ ഗുരുവായൂരിലേക്ക് തിരിച്ചു.
വെള്ളിയാഴ്ച തന്നെ ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കും.












Click it and Unblock the Notifications