കൂടുതല്‍ യുഎസ് പട്ടാളക്കാര്‍ ഇറാഖില്‍
വാഷിംഗ്ടണ്‍: കൂടുതല്‍ പട്ടാളക്കാരെ ഇറാഖിലേക്ക് അയയ്ക്കാന്‍ യുഎസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അറിയിച്ചതാണ് ഇക്കാര്യം.
ക്രമസമാധാനത്തിനും സുരക്ഷിതത്വത്തിനുമാണ് ഇറാഖില്‍ മുന്തിയ പരിഗണന നല്കുകയെന്നും റംസ്ഫീല്‍ഡ് പറഞ്ഞു. സൗദിയില്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് കൂടുതല്‍ പട്ടാളക്കാരെ ഇറാഖിലേക്ക് അയയ്ക്കുന്നതെന്ന് കരുതുന്നു. റിയാദില്‍ നടന്നതുപോലെയുള്ള ആക്രമണം ഇറാഖിലും നടന്നേക്കാമെന്നും യുഎസ് ഭയപ്പെടുന്നു.
യുഎസ് കരസേന ഇറാഖില്‍ തുടരുമെന്ന് മാത്രമല്ല കൂടുതല്‍ പട്ടാളക്കാരെ അയയ്ക്കുകയും ചെയ്യും. ഫസ്റ് ആര്‍മി ഡിവിഷനിലെ പട്ടാളക്കാരെ ഉടനെ ഇറാഖിലേക്ക് അയയ്ക്കും. - റംസ്ഫീല്‍ഡ് അറിയിച്ചു.
പ്രധാന യുദ്ധനീക്കങ്ങള്‍ അവസാനിച്ചുവെങ്കിലും ഇറാഖ് ഇപ്പോഴും അപകടകരമായ പ്രദേശമാണ്. ഇവിടെ ഇനിയും ഒട്ടേറെ വിഷമകരമായ ജോലി പൂര്‍ത്തിയാക്കാനുണ്ട്. - റംസ്ഫീല്‍ഡിനൊപ്പമുണ്ടായിരുന്ന സംയുക്ത സേനാചെയര്‍മാന്‍ റിച്ചാര്‍ഡ് മെയേഴ്സ് പറഞ്ഞു.












Click it and Unblock the Notifications