Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേംബര്‍ ദിനാഘോഷം നടന്നു

കൊച്ചി: കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ 146ാം ചേംബര്‍ ദിനം ആഘോഷിച്ചു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ(അസോകാം) പ്രസിഡന്റ് ആര്‍.കെ. സോമാനി ആഘോഷം ഉദ്ഘാടനം ചെയ്തു.

ആഗോള നിക്ഷേപകസമ്മേളനത്തിലൂടെ നിക്ഷേപകര്‍ക്കെതിരായ സംസ്ഥാനമാണ് കേരളമെന്ന ധാരണ തിരുത്താന്‍ ഒരു പരിധി വരെ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐടി അനുബന്ധ സേവന മേഖലകളിലും ടൂറിസം രംഗത്തും മുതല്‍ മുടക്കാവുന്ന സംസ്ഥാനമായി കേരളത്തില്‍ നിക്ഷേപകര്‍ കണ്ണുനട്ടുതുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കുറവുകളും ദൗര്‍ബല്യങ്ങളും പരിഹരിയ്ക്കാനുള്ള ശ്രമം ഉണ്ടാവണം. - അദ്ദേഹം പറഞ്ഞു.

വ്യവസായ-സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളം ഇപ്പോഴും പിറകിലാണെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എന്‍.ആര്‍. തമ്പി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തികമേഖലയില്‍ ആധിപത്യം ഉണ്ടായിരുന്ന കാര്‍ഷിക മേഖല പ്രശ്നങ്ങളുടെ നടുവിലാണ്. ആഗോളവല്ക്കരണത്തിന്റെ ഇക്കാലത്ത് കാര്‍ഷികമേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ ആവശ്യമാണ്. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+