കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവയിത്രിയുടെ മരണം: യു പി മന്ത്രി പുറത്ത്

  • By Staff
Google Oneindia Malayalam News

ലഖ്നോ: കവയിത്രി മധുമതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മന്ത്രിയെ പുറത്താക്കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി. മെയ് 17 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

അമര്‍മണി ത്രിപാഠി എന്ന മന്ത്രിയ്ക്ക് കവയിത്രി മധുമതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അമര്‍മണി ത്രിപാഠിയെ പുറത്താക്കുകയാണെന്നും അന്വേഷണത്തില്‍ മന്ത്രി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കുമെന്നും മായാവതി പറഞ്ഞു.

കവയിത്രി മധുമിത ശുക്ലയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും മായാവതി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കും.

കേസന്വേഷണത്തില്‍ ഇടപെടുന്നതായി പ്രതിപക്ഷം ആരോപിച്ച ലഖ്നോവിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അനില്‍കുമാര്‍ അഗര്‍വാളിനെ മായാവതി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മായാവതി ഈ തീരുമാനങ്ങള്‍ എടുത്തതെന്നറിയുന്നു.

ലഖ്നോവിലെ റിവര്‍ ബാങ്ക് കോളനിയില്‍ മെയ് എട്ടിനാണ് രണ്ട് അക്രമികള്‍ കവയിത്രി മധുമിത ശുക്ലയെ വെടിവച്ച് കൊന്നത്. മന്ത്രി അമര്‍മണി ത്രിപാഠിയുമായി മധുമിത പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. ഇത് ഇഷ്ടപ്പെടാത്ത മന്ത്രിയുടെ ഭാര്യയാണ് വാടകക്കൊലയാളികളെ ഉപയോഗിച്ച് മധുമിതയെ വധിച്ചതെന്ന് ആരോപണമുണ്ട്. കവയത്രിയായ മധുമിതയെ മന്ത്രി പരിചയപ്പെടുന്നത് ഒരു കവി സമ്മേളനത്തില്‍ വച്ചായിരുന്നു.

മരിയ്ക്കുമ്പോള്‍ മധുമിത ഏഴ് മാസം ഗര്‍ഭിണിയാണെന്നാണ് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നത്. ഇതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പോസ്റ് മോര്‍ട്ടത്തിന് ശേഷം ഗര്‍ഭത്തിലെ ഏഴ് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം മറവ് ചെയ്യാതെ സൂക്ഷിയ്ക്കുകയാണ്. ആശുപത്രി അധികൃതരില്‍ നിന്ന് ഈ ഭ്രൂണം പൊലീസ് കഴിഞ്ഞ ദിവസം ഏറ്റ് വാങ്ങിയിലുന്നു.

കുഞ്ഞിന്റെ മൃതശരീരം ഡി എന്‍ എ പരിശോധനയ്ക്കായാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. വൈകാതെ പൊലീസ് ഡി എന്‍ എ പരിശോധന നടത്തും.

മധുമിതയുടെ അച്ഛനമ്മമാര്‍ ഇപ്പോള്‍ ഹൈദരാബാദിലാണ് താമസിയ്ക്കുന്നത്. ഇതുകൊണ്ട് പൊലീസ് അന്വേഷണം ഹൈദരാബാദിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുമ്പ് ലഖ്നൊവില്‍ താമസിച്ചിരുന്ന മധുമിതയ്ക്ക് ഉന്നതരായ ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി അയല്‍ വാസികള്‍ പറയുന്നു. എം എല്‍ എ മാരും എം പി മാരും പൊലീസ് ഉദ്വോഗസ്ഥരുമായിരുന്നു ഇവരില്‍ ഏറെ പേരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X