ആന്റണി സര്‍ക്കാര്‍ മൂന്നാം വയസ്സിലേക്ക്
തിരുവനന്തപുരം: ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ മൂന്നാം വയസ്സിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളത്തെ വികസനപാതയിലേക്ക് നയിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍, പ്രതിഷേധങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന പൊലീസ് രാജിന്റെ ഭരണമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ഒമ്പതു പേര് കൊല്ലപ്പെട്ട ആദിവാസികള്‍ക്കെതിരെ വെടിവയ്പു നടന്ന ഈ സര്‍ക്കാര്‍ നേരിടേണ്ടിവന്ന രണ്ട് പ്രധാന പ്രതിസന്ധികള്‍. എന്നാല്‍ ഇവിടെയൊന്നും തളരാതെ ഇപ്പോഴും സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിയ്ക്കുകയാണ് ആന്റണി.
കേരളത്തിന് പുതിയൊരു വികസന അജണ്ട മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എടുത്തുപറയാന്‍ കഴിയുന്ന നേട്ടം. വിദേശമലയാളികളുടെയും മറ്റ് മൂലധനനിക്ഷേപകരുടെയും മൂലധനം കേരളത്തിന്റെ ആകര്‍ഷിക്കാന്‍ നടത്തിയ ആ നീക്കം ഏറെക്കുറെ വിജയകരമായിരുന്നു. ഇതോടൊപ്പം കേരളത്തിന്റെ വികസനത്തിന് തടസ്സമായി നിന്നിരുന്ന കയറ്റിറക്ക് മേഖലയില്‍ വരുത്തിയ പരിഷ്കാരങ്ങളും ഈ സര്‍ക്കാരിന്റെ നേട്ടമായി യുഡിഎഫ്ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്തില്‍ നിന്നുമാത്രമല്ല, സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളെയും ഇക്കാലയളവില്‍ ആന്റണിയ്ക്ക് നേരിടേണ്ടിവന്നു. കരുണാകരന്റെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് മന്ത്രിസഭയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്തേക്കുമെന്ന തോന്നല്‍ സമയത്തുണ്ടായി. പക്ഷെ ആ പ്രതിസന്ധിയെയും സുഗമമായി ആന്റണി അതിജീവിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു തന്റെ സര്‍ക്കാരെങ്കില്‍ ഇനിയുള്ള മൂന്നു വര്‍ഷം ജനങ്ങളുടെ, സംസ്ഥാനത്തിന്റെ വികസനത്തിലായിരിക്കും തന്റെ ശ്രദ്ധയെന്ന് ആന്റണി വ്യക്തമാക്കിക്കഴിഞ്ഞു. ജനപിന്തുണയോടെ പ്രതിസന്ധികളെ അതിജീവിയ്ക്കുമെന്നും ആന്റണി ശുഭാപ്തിവിശ്വാസത്തോടെ പറയുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications