കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി സര്‍ക്കാര്‍ മൂന്നാം വയസ്സിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ മൂന്നാം വയസ്സിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കേരളത്തെ വികസനപാതയിലേക്ക് നയിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍, പ്രതിഷേധങ്ങളെയെല്ലാം അടിച്ചമര്‍ത്തുന്ന പൊലീസ് രാജിന്റെ ഭരണമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ഒമ്പതു പേര്‍ കൊല്ലപ്പെട്ട ആദിവാസികള്‍ക്കെതിരെ വെടിവയ്പു നടന്ന ഈ സര്‍ക്കാര്‍ നേരിടേണ്ടിവന്ന രണ്ട് പ്രധാന പ്രതിസന്ധികള്‍. എന്നാല്‍ ഇവിടെയൊന്നും തളരാതെ ഇപ്പോഴും സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിയ്ക്കുകയാണ് ആന്റണി.

കേരളത്തിന് പുതിയൊരു വികസന അജണ്ട മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എടുത്തുപറയാന്‍ കഴിയുന്ന നേട്ടം. വിദേശമലയാളികളുടെയും മറ്റ് മൂലധനനിക്ഷേപകരുടെയും മൂലധനം കേരളത്തിന്റെ ആകര്‍ഷിക്കാന്‍ നടത്തിയ ആ നീക്കം ഏറെക്കുറെ വിജയകരമായിരുന്നു. ഇതോടൊപ്പം കേരളത്തിന്റെ വികസനത്തിന് തടസ്സമായി നിന്നിരുന്ന കയറ്റിറക്ക് മേഖലയില്‍ വരുത്തിയ പരിഷ്കാരങ്ങളും ഈ സര്‍ക്കാരിന്റെ നേട്ടമായി യുഡിഎഫ്ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷത്തില്‍ നിന്നുമാത്രമല്ല, സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളെയും ഇക്കാലയളവില്‍ ആന്റണിയ്ക്ക് നേരിടേണ്ടിവന്നു. കരുണാകരന്റെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പ് മന്ത്രിസഭയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്തേക്കുമെന്ന തോന്നല്‍ സമയത്തുണ്ടായി. പക്ഷെ ആ പ്രതിസന്ധിയെയും സുഗമമായി ആന്റണി അതിജീവിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് നീങ്ങുകയായിരുന്നു തന്റെ സര്‍ക്കാരെങ്കില്‍ ഇനിയുള്ള മൂന്നു വര്‍ഷം ജനങ്ങളുടെ, സംസ്ഥാനത്തിന്റെ വികസനത്തിലായിരിക്കും തന്റെ ശ്രദ്ധയെന്ന് ആന്റണി വ്യക്തമാക്കിക്കഴിഞ്ഞു. ജനപിന്തുണയോടെ പ്രതിസന്ധികളെ അതിജീവിയ്ക്കുമെന്നും ആന്റണി ശുഭാപ്തിവിശ്വാസത്തോടെ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X