കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കോക്കകോള: പഞ്ചായത്തിനെതിരെ കോടതി
കൊച്ചി: കഞ്ചിക്കോട്ടെ കോക്കകോള ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനം ഒരു മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോക്കകോള നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിധി.
അതേ സമയം പഞ്ചായത്ത് എടുത്ത തീരുമാനത്തെ, വേണമെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്കി, കോക്കകോള കമ്പനിയ്ക്ക് ചോദ്യം ചെയ്യാവുന്നതാണെന്ന് പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതനുസരിച്ച് കോക്കകോള കമ്പനിയോട് സര്‍ക്കാരില്‍ അപ്പീല്‍ നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീര്‍പ്പ് കല്പിക്കാന് സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ വിധിയനുസരിച്ച് കോക്കകോള ഫാക്ടറിയ്ക്ക് ഉല്പാദനം നിര്‍ത്തിവയ്ക്കേണ്ട കാര്യമില്ല.
Comments
Story first published: Saturday, May 17, 2003, 5:30 [IST]