ഉദ്യോഗസ്ഥര്‍ കെഎസ്ഇബിയെ തകര്‍ത്തു
തിരുവനന്തപുരം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വബോധമില്ലാത്തതാണ് കെഎസ്ഇബിയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍.
മെയ് 17 ശനിയാഴ്ച കെഎസ്ഇബി എഞ്ചിനിയേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങിനെ ജോലി ചെയ്യാതിരിയ്ക്കണം എന്ന കാര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധയെന്നും മന്ത്രി കുറ്റപ്പെടുത്തി.
പക്ഷെ ഇപ്പോള്‍ ജീവനക്കാര്‍ കുറെ മാറിയിട്ടുണ്ട്. ഈ നിലയ്ക്ക് മുന്നോട്ട് പോയാല്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കെഎസ്ഇബിയെ ലാഭത്തിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പി.പി. ജോണും സെമിനാറില്‍ പങ്കെടുത്തു.


Click it and Unblock the Notifications