ലൂധിയാന: ഒരു മലയാളികൂടി മരിച്ചു
ലൂധിയാന: മേയ് 15 വ്യാഴാഴ്ച ലൂധിയാനയില്‍ ഉണ്ടായ തീവണ്ടി തീപിടിത്തത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ബിനുകുമാറി(22)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച തിരിച്ചറിഞ്ഞത്. സഹപ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ജവാനാണ് ഇദ്ദേഹം. കരസേനയുടെ 10-ാം എഞ്ചിനിയേഴ്സ് ഡിവിഷന്‍ ജലന്ധര്‍ യൂണിറ്റിലെ സിപ്പോയ് ആയിരുന്നു ബിനു.
തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന അഞ്ച് മലയാളി ജവാന്മാരെ കാണാനില്ലെന്ന് സംശയം ഉണ്ട്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications