ലീഗ് പ്രവര്‍ത്തകസമിതിയോഗം തുടങ്ങി
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതിയോഗം കോഴിക്കോട് തുടങ്ങി. മുസ്ലിം ലീഗ്സംസ്ഥാന സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടാണ് മെയ് 17 ശനിയാഴ്ച രാവിലെ യോഗം ആരംഭിച്ചത്.
ലീഗ് മന്ത്രിമാര്‍ ഉള്‍പ്പെടെ 97 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ നിര്യാണത്തോടെ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനം ഉടന്‍ നികത്തിയേക്കുമെന്ന് അറിയുന്നു. ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറുമാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ട് പേര്‍.
മാറാട് ഉള്‍പ്പെടെയുള്ള പ്രധാന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മാറാട് പ്രശ്നത്തില്‍ പ്രാദേശിക ലീഗ് നേതാക്കള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളേണ്ടതെന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനിക്കൂ. മാറാട് സംഭവത്തില്‍ ലീഗിന്റെ ഔദ്യോഗിക പ്രതികരണം എന്തായിരിക്കണമെന്ന കാര്യവും ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications