എന്‍ഡിഎഫിനെതിരെ ലീഗിന്റെ വിമര്‍ശനം
കോഴിക്കോട്: മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎഫിനെതിരെ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു. മെയ് 17 ശനിയാഴ്ച ചേര്‍ന്ന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകസമിതിയോഗമാണ് ഈ തീരുമാനം എടുത്തത്.
മാറാട് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയ്ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. മാറാട്പള്ളി വഖഫ് ബോര്‍ഡിനെ ഏല്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗശേഷം മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് യോഗതീരുമാനങ്ങള്‍ വാര്‍ത്താലേഖകരെ അറിയിച്ചത്.
മാറാടിന്റെ പേരില്‍ ആര്‍എസ്എസ് ഒരു വശത്തും സിപിഎം മറുവശത്തും ചേര്‍ന്ന് ലീഗിനെ കുറ്റപ്പെടുത്തുകയാണ്. ഇത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ്സംസ്ഥാന സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടാണ് രാവിലെ യോഗം ആരംഭിച്ചത്.












Click it and Unblock the Notifications