5,000 മെഡി. വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
ചെന്നൈ: തമിഴ്നാട്ടില്‍ സമരം നടത്തുന്ന 5,000 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. സ്വകാര്യമെഡിക്കല്‍ കോളെജ് തുടങ്ങുന്നതിനെതിരെ കഴിഞ്ഞ 24 ദിവസമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.
സസ്പെന്‍ഷന്‍ ഉത്തരവ് വന്നതോടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. അടുത്ത മാസം പരീക്ഷയെഴുതേണ്ട 1200 വിദ്യാര്‍ത്ഥികളും സസ്പെന്റ് ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും ഡയറക്ടര്‍ അറിയിച്ചു. ഇപ്പോള്‍ സസ്പെന്റ് ചെയ്യപ്പെട്ടവര്‍ സമരം തുടര്‍ന്നാല്‍ ഇവരെ പുറത്താക്കുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഹൗസ് സര്‍ജന്മാരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ പണിമുടക്കിന്റെ കാര്യം രേഖപ്പെടുത്താനും പിജി വിദ്യാര്‍ത്ഥികളുടെ സീനിയോറിറ്റി ഒരു വര്‍ഷം വെട്ടിക്കുറയ്ക്കാനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. അതേ സമയം സമരം പൂര്‍വാധികം ശക്തമായി തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.












Click it and Unblock the Notifications