കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി കേരളത്തില്‍ എത്തി. മെയ് 18 ഞായറാഴ്ച രാവിലെ 11.10നാണ് അദ്ദേഹം വായുസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയത്.

ഇദ്ദേഹത്തോടൊപ്പം പി.സി. തോമസ് എംപിയും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

പിന്നീട് തൊട്ടടുത്ത് ഉയര്‍ത്തിയിരുന്ന പന്തലില്‍ അല്പനേരം വിശ്രമിച്ച അദ്വാനി വാര്‍ത്താലേഖകരുമായി സംസാരിച്ചു. മാറാട് പ്രശ്നത്തില്‍ താന്‍ അസന്തുഷ്ടനാണെന്ന് അദ്വാനി പറഞ്ഞു. മാറാട് സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

നേരെ രാജ്ഭവനിലേക്ക് പോയ അദ്ദേഹം ഉച്ചവരെ അവിടെ വിശ്രമിയ്ക്കും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം കേരളകൗമുദിയുടെ സ്ഥാപകന്‍ പത്രാധിപര്‍ കെ. സുകുമാരന്റെ പ്രതിമ അനാവരണം ചെയ്യും. വൈകീട്ട് മൂന്ന് മണിയ്ക്ക് യൂണിവേഴ്സിറ്റി സ്റേഡിയത്തിലാണ് ഈ ചടങ്ങ്. വൈകീട്ട് 4.30ന് ടാഗോര്‍ തിയറ്ററില്‍ ബിജെപി നേതാവ് കെ. അയ്യപ്പന്‍പിള്ളയുടെ നവതി ആഘോഷപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X