ഫെഡറല്‍ ഏജന്‍സി അധികാരം കവരാനല്ല
തിരുവനന്തപുരം: ഫെഡറല്‍ അന്വേഷണ ഏജന്‍സിയ്ക്ക് രൂപം നല്കാനുള്ള കേന്ദ്രനീക്കം സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി.
മെയ് 18 ഞായറാഴ്ച കേരളത്തിലെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഫെഡറല്‍ ഏജന്‍സി രൂപീകരിക്കുന്നത് കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനവും തടയാനാണ്. - അദ്വാനി പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകളുമായി സമവായമുണ്ടായാല്‍ മാത്രമേ ഫെഡറല്‍ ഏജന്‍സി രൂപീകരണവുമായി മുന്നോട്ട് പോകൂ. സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പൊതുധാരണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്വാനി കേരളത്തില്‍ എത്തിയത്. രണ്ട് ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ദില്ലിയ്ക്ക് മടങ്ങും.












Click it and Unblock the Notifications