Get Updates
Get notified of breaking news, exclusive insights, and must-see stories!

ബയോടെക്നോളജി: തൊഴില്‍ സാധ്യതയേറെ

തിരുവനന്തപുരം: ബയോടെക്നോളജിയാണ് ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്ന പുതിയ മേഖലയെന്ന് തിരുവനന്തപുരത്ത് നടന്ന സെമിനാര്‍. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്സ് സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

ഭാവിയില്‍ വളര്‍ന്നു വരുന്ന മേഖലയെന്ന നിലയ്ക്ക് ഇപ്പോള്‍ ബയോടെക്നോളജി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ മേല്‍ക്കൈ നേടാന്‍ കഴിയുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സി-ഡിറ്റ് ഡയറക്ടര്‍ അച്യുത് ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. അതേ സമയം ഇപ്പോള്‍ ബയോടെക്നോളജി മേഖലയില്‍ കാര്യമായ അവസരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ തൊഴില്‍ സാധ്യതയുടെ കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ ബയോടെക്നോളജി കീഴടക്കും. അതേ സമയം പരമ്പരാഗതമായ അടിസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളായ മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. പക്ഷെ ഓരോരുത്തരും അവരവരുടെ വ്യക്തിഗതമായ താല്പര്യങ്ങള്‍ക്കനുസരിച്ച് വിഷയം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. കെ.പി.പി. പിള്ള, ഡോ. സ്റീഫര്‍ നിഗ്ലി എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+