കേരളത്തിന് പവര്‍ ഹൈവേ
തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് പവര്‍ ഹൈവേ അനുവദിച്ചു.
വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ഇബി എഞ്ചിനിയേഴ്സ് അസോസിഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇതോടെ കേരളത്തിന്റെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകള്‍ക്കാണ് ഗുണം ലഭിയ്ക്കുക. കെഎസ്ഇബിയെ സ്വകാര്യവല്ക്കരിക്കലും വൈദ്യുതിരംഗത്തേക്ക് സ്വകാര്യമേഖലയെ കൊണ്ടുവരുകയുമല്ല സര്‍ക്കാരിന്റെ ലക്ഷ്യം മറിച്ച് കെഎസ്ഇബിയെ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാക്കാവുന്ന, ലാഭമുണ്ടാക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാക്കി മാറ്റുകയാണ്.- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications