മാറാട്ട് കൂടുതല്‍ ആയുധങ്ങള്‍ പിടിച്ചു
കോഴിക്കോട്: മാറാട്ടും പരിസരത്തും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീണ്ടും ആയുധങ്ങള്‍ കണ്ടെടുത്തു. ചെറുമോത്ത് പള്ളിയില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പൊലീസ് പിടിച്ചെടുത്തത്.
ബോംബ് ഉണ്ടാക്കാനുള്ള വെടിമരുന്നും അഞ്ച് വാളുമാണ് പള്ളി വളപ്പില്‍ നിന്ന് കിട്ടിയത്. പള്ളിയുടെ മതിലിനോട് ചേര്‍ന്ന് പ്ലാസ്റിക് ചാക്കില്‍ പൊതിഞ്ഞ് മണ്ണിനടിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്തുള്ള പടിഞ്ഞാറെയില്‍ ഹമീദിന്റെ വീട്ടില്‍ നിന്ന് ഒരു വാളും ശൂലം ഘടിപ്പിച്ച വടിയും കണ്ടെടുത്തു.
വരും ദിവസങ്ങളിലും റെയ്ഡ് നടക്കുമെന്നും ശനിയാഴ്ച നടന്ന റെയ്ഡില്‍ ആരെയും കസ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ നടന്ന റെയ്ഡിനിടെ നിരവധി പൈപ്പ് ബോംബുകളും നാടന്‍ബോംബുകളും തോക്കും പൊലീസ് കസ്റഡിയില്‍ എടുത്തിരുന്നു.
വടകര ഡി.വൈ.എസ്പി വി.വി. ശശികുമാര്‍, നാദാപുരം സി.ഐ ടോം, വളയം എ.എസ്.ഐ വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്.












Click it and Unblock the Notifications