കേരള വാഴ്സിറ്റി എസ്എഫ്ഐയ്ക്ക്
തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍വിജയം.
പ്രധാനസ്ഥാനങ്ങളെല്ലാം എസ്എഫ്ഐ നേടി. ഗ്രൂപ്പ് വഴക്കുമൂലം കെഎസ്യുവിന് വിജയിക്കാമായിരുന്ന ഒരു സീറ്റില്‍ വിജയം നേടാന്‍ സാധിച്ചതുമില്ല.
ചെയര്‍മാനായി എസ്എഫ്ഐയിലെ ബെന്‍ ഡാര്‍വിനും(യൂണിവേഴ്സിറ്റി കോളെജ്) ജനറല്‍ സെക്രട്ടറിയായി എസ്എഫ്ഐയിലെ ലതീഷ് ബി. ചന്ദ്രനും (എസ്എന്‍ കോളെജ് ചേര്‍ത്തല) വിജയിച്ചു.
വൈസ് ചെയര്‍മാന്‍മാരായി ടി.എം. ഷൈന്‍ ദീപു(കാര്യവട്ടം യൂണിവേഴ്സിറ്റി കോളെജ്), കെ.ജെ. ലിജോ (എന്‍എസ്എസ് കോളെജ് പന്തളം), എ. രാജിമോള്‍ (എസ്എന്‍ പുനലൂര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും എസ്എഫ്ഐയ്ക്കാരാണ്.
എ.ആര്‍. നിസാമുദ്ദീന്‍(എസ്എന്‍ പുനലൂര്‍), എ. ബൈജു(എന്‍എസ്എസ് പന്തളം) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്. ഇതില്‍ ബൈജു എഐഎസ്എഫ്കാരനാണ്.
കെഎസ്യു സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയ ഗ്രൂപ്പുകാരോട് വിശദീകരണം തേടുമെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.












Click it and Unblock the Notifications