ആദിവാസികള്‍ ആലക്കോട് ഭൂമി കയ്യേറി
ആലക്കോട്: സിപിഎം നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് എസ്റേറ്റ് ഭൂമിയില്‍ ആദിവാസികള്‍ ഭൂമി കയ്യേറി. 50 ഓളം ആദിവാസികളാണ് ഇവിടെ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടിയത്.
പിന്നീട് ആലക്കോട് സിഐ സി.കെ. രാമചന്ദ്രന്റെയും ശ്രീകണ്ഠപുരം സിഐ സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദിവാസികളെ അറസ്റ് ചെയ്തു. കുടില്‍ പൊളിച്ചു നീക്കുകയും ചെയ്തു.
ആദിവാസികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. സിപിഎം ആലക്കോട് ഏരിയാ സെക്രട്ടറി എം. കരുണാകരനാണ് ഭൂമി കയ്യേറ്റ സമരം ഉദ്ഘാടനം ചെയ്തത്. മെയ് 19 തിങ്കളാഴ്ച വീണ്ടും സമരം പുനരാരംഭിയ്ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications