കേന്ദ്ര മന്ദ്രിസഭ പുനസംഘടിപ്പിയ്ക്കുന്നു
മനാലി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി വാജ് പേയി വ്യക്തമാക്കി. മനാലിയില്‍ അവധിക്കാലം ചെലവഴിച്ച ശേഷം ദില്ലിയിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് വാജ്പേയി ഇത് വെളിപ്പെടുത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഈ മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിയായേയ്ക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.
മമതാ ബാനര്‍ജി മുന്‍പ് വാജ്പേയ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവര്‍ മന്ത്രിസഭ വിടുകയായിരുന്നു.
ചില പുതുമുഖങ്ങളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും വാജ് പേയി സൂചന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ള മന്ത്രിമാരുടെ ജോലി ഭാരം കുറയ്കാകാനായാണ് ഈ മന്ത്രിസഭാ പുനസംഘടന.












Click it and Unblock the Notifications