കോഴിക്കോട് ജീപ്പപകടം: 2 മരണം
കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് കടിയങ്ങാട് ജംഗ്ഷനില്‍ നടന്ന ജീപ്പപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
രണ്ട് ജീപ്പുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പേരാമ്പ്ര കൊമ്മന്‍തറമ്മല്‍ ഭാസ്കരന്റെ മകന്‍ രഞ്ജിത്(28), പെരവണ്ണാമൂഴി വാഴപ്പറമ്പില്‍ പുരുഷോത്തമന്റെ മകന്‍ മനോജ്(25) എന്നിവരാണ് മരിച്ചത്.
മെയ് 19 തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പെട്ട ജീപ്പുകളിലൊന്നിന്റെ പിറകില്‍ ഇരുന്ന് യാത്രചെയ്യുകയായിരുന്നു ഈ യുവാക്കള്‍.












Click it and Unblock the Notifications