മൂന്ന് വര്‍ഷം കൊണ്ട് കേരളത്തില്‍ 200 പാലങ്ങള്‍
കൊച്ചി: അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കേരളത്തില്‍ 200 പാലങ്ങളുടെ പണി നടത്തുമെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി ഡാ എം കെ മുനീര്‍ പറഞ്ഞു. ഇതിനായി നബാര്‍ഡില്‍ നിന്ന് പണം കിട്ടേണ്ടതുണ്ട്. എറണാകുളം ചിറ്റൂര്‍ വടുതല പാലത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിയ്ക്കുയായിരുന്നു അദ്ദേഹം.
3.96 കോടി രൂപ മുടക്കി പണിയുന്ന ഈ പാലം ചേരാനല്ലൂരിനേയും എറണാകുളത്തിനേയും ബന്ധിപ്പിയ്ക്കുന്നതാണ്.
കേരളത്തില്‍ ഇപ്പോഴുള്ള 70 പാലങ്ങളെങ്കിലും പുതുക്കി പണിയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. തകരാറിലായ പാലങ്ങള്‍ പുതുക്കി പണിയാനായി നബാര്‍ഡില്‍ നിന്നും സര്‍ക്കാര്‍ 250 കോടി രൂപ വായ്പയെടുക്കും. നബാര്‍ഡിനോട് 250 കോടി വായ്പ ചോദിക്കാമെന്ന് ധനകാര്യ വകുപ്പും സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications