അദ്വാനിയെ കണ്ടിട്ടില്ല: സൂഫിയ
കൊച്ചി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ മോചനക്കാര്യം താന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമായി സംസാരിച്ചിട്ടില്ലെന്ന് മദനിയുടെ ഭാര്യ സൂഫിയ മദനി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് കേന്ദ്രസഹമന്ത്രി ഒ. രാജഗോപാലിന്റെ സഹായത്തോടെ അദ്വാനിയെ കണ്ട് മദനിയുടെ മോചനക്കാര്യം സംസാരിച്ചു എന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.
ഏപ്രില്‍ 24ന് താന്‍ കൊടുങ്ങല്ലൂരിലുള്ള ഒരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. കള്ളവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാന്‍ ആലോചനയുണ്ടെന്നും സൂഫിയ മദനി പറഞ്ഞു.
ദില്ലിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് ഇരുവരും മദനിയെ കണ്ടു എന്നതായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ആരോ മനപൂര്‍വം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സൂഫിയ മദനി പറഞ്ഞു. മദനിയെ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനാല്‍ താന്‍ കോയമ്പത്തൂരില്‍ പോലും പോകാറില്ലെന്നും സൂഫിയ മദനി പറഞ്ഞു.












Click it and Unblock the Notifications