യു ഡി എഫ് കേരളത്തെ തകര്‍ത്തു
തിരുവനന്തപുരം: യു ഡി എഫിന്റെ രണ്ട് വര്‍ഷത്തെ ഭരണം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും മത മൈത്രിയും തകര്‍ത്തതായി പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖല കച്ചവട മേഖലയായിരിയ്ക്കുന്നു. എല്‍ ഡി എഫ് അധികാരം ഒഴിയുമ്പോള്‍ കേരളത്തിന്റെ അവസ്ഥ ഇതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ എല്ലാ രംഗത്തും അരാജകാവസ്ഥയാണ്.
പ്രതിപക്ഷത്ത് 40 പേര്‍ മാത്രമേ ഉള്ളു എന്ന അഹംഭാവത്തിലാണ് ഭരണപക്ഷം. എന്നാല്‍ ഈ രാജ്യസഭാ തിരഞ്ഞെടുപ്പോടെ ഭരണകക്ഷിയ്ക്കിടയില്‍ ഭിന്നിപ്പ് കൂട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.












Click it and Unblock the Notifications