അല്‍ ക്വയ്ദ യു എസില്‍ ആക്രമണം നടത്തുമെന്ന് ന്യൂസ് വീക്ക്
വാഷിംഗ്ടന്‍: അല്‍ ക്വയ്ദ യു എസില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി ന്യൂസ് വീക്ക് മാസിക എഫ് ബി ഐ യെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷിനറെ ക്രാഫോര്‍ഡിലുളള കൃഷിയിട (റാഞ്ച്) ത്തിലാണ് അല്‍ ക്വയ്ദ ആക്രമണം നടത്താന്‍ ഉദ്ദേശിയ്ക്കുന്നതെന്നും മാസിക പറയുന്നു.
ഇതിനായി ഭീകര സംഘടന പടയാളികളെ ടെക്സാസിലെയ്ക്ക് അയച്ചുകഴിഞ്ഞത്രെ. കഴിഞ്ഞ വര്‍ഷം അല്‍ക്വയ്ദയുടെ ഉന്നതനായ ഖാലിദ് ഷേഖ് മുഹമ്മദ് വാതകം ഉപയോഗിച്ച് മുറി ചൂടാക്കുന്ന യു എസിലെ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ അണികളോട് ആവശ്യപ്പെട്ടിരുന്നു. ലോക വ്യാപാര കേന്ദ്രത്തില്‍ ആക്രമണം നടത്തിയതിന്റെ സൂത്രധാരന്‍ ഇദ്ദേഹമാണെന്നാണ് കരുതുന്നത്. ഈ കെട്ടിടങ്ങളില്‍ സ്ഫോടനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. മാത്രമല്ല അല്‍ ക്വയ്ദയുടെ രഹസ്യാന്വേഷണ വിഭാഗം യു എസിലെ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍, അണക്കെട്ടുകള്‍, പാലങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
അല്‍ ക്വയ്ദി പുതിയതായി അണികളെ ചേര്‍ക്കുന്നതായാണ് യു എസ് കരുതുന്നത്. റിയാദിലും കാസാബ്ലാങ്കയിലും നടന്ന ആക്രമണങ്ങള്‍ ഇതാണ് സൂചിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications