Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയ്ക്ക് ആന്റണിയുടെ പിന്തുണ

ചെന്നൈ: കേന്ദ്രത്തിനെതിരായ നീക്കത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പിന്തുണയ്ക്കുന്നു. തീരപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പിന്തുണ തേടിക്കൊണ്ട് ജയലളിത അയച്ച എഴുത്തിനുള്ള മറുപടിയിലാണ് ആന്റണി ജയലളിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

തീരദേശങ്ങളുടെ വികസനത്തെ ഈ ഉത്തരവ് ബാധിക്കുമെന്നുറപ്പാണ്. അഞ്ചു കോടിയില്‍ അധികം ചെലവുള്ള പദ്ധതികള്‍ക്ക് കേന്ദ്ര അംഗീകാരം ലഭിയ്ക്കണമെന്ന ഉത്തരവിലെ നിര്‍ദേശം തീര്‍ച്ചയായും വികസനപ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കും. - ആന്റണി ജയലളിതയ്ക്കയച്ച മറുപടിക്കത്തില്‍ പറയുന്നു.

പാരിസ്ഥിതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം കൊണ്ടുവരുന്നതെങ്കിലും തീരദേശ വികസനപദ്ധതികള്‍ നടപ്പിലാക്കാന്‍ അര്‍ഹമായ ഇളവനുവദിക്കണമെന്നും ആന്റണി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി ഉന്നയിക്കും. കേന്ദ്ര ഉത്തരവില്‍ അനുയോജ്യമായ ഭേദഗതികള്‍ താനും ആവശ്യപ്പെടും. - ആന്റണി പറയുന്നു.

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിനാല്‍ ഈ കേന്ദ്ര ഉത്തരവിനെ എന്തുവിലകൊടുത്തും എതിര്‍ക്കണമെന്നാവശ്യപ്പെട്ടാണ് തീരദേശങ്ങളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ജയലളിത കത്തെഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+