മാറാട്: ആറ് പേര്‍ അറസ്റില്‍
കോഴിക്കോട്: മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന അഞ്ചുപേരുള്‍പ്പെടെ ആറ് പേരെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
പൊലീസ് നേരത്തെ പുറത്തുവിട്ട 15 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പെടുന്നവരാണ് അറസ്റിലായ അഞ്ചുപേര്‍. മുണ്ടക്കാട്ടുപറമ്പില്‍ മാറാട് പുതിയ പുരയില്‍ മനാഫ്(27), പള്ളിത്തൊടി വീട്ടില്‍ പി.ടി. മര്‍സൂക്ക്(28), തലക്കലകത്ത് വീട്ടില്‍ ദല്‍ഹത്ത് (24), കിണറ്റിങ്ങലകത്ത് വീട്ടില്‍ നൗഷാദ് എന്ന ഹുസൈന്‍കോയ(25), കിണറ്റിങ്ങലകത്ത് വീട്ടില്‍ അക്ബര്‍(22), പള്ളിക്കണ്ടി വട്ടക്കുണ്ട് മുഹമ്മദ് എന്ന മമ്മദ്(47) എന്നിവരാണ് പിടിയിലായത്. ഇതില്‍ ആദ്യ അഞ്ചുപേരാണ് പിടികിട്ടാപ്പുള്ളികളുടെ ലിസ്റില്‍ ഉണ്ടായിരുന്നത്.
മുഖദാര്‍ ബീച്ചില്‍ കൊല്ലപ്പണിക്കാരനായ മുഹമ്മദ് എന്ന മമ്മദ് ആണ് സംഭവത്തിനുപയോഗിച്ച വാളുകളില്‍ ചിലത് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മാറാട് കലാപത്തില്‍ മരിച്ച യൂനസിന്റെ സഹോദരനാണ് മര്‍സൂക്ക്. പ്രതികള്‍ അക്രമത്തിനുപയോഗിച്ച ഏതാനും വാളുകളും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications