ആദിവാസികളെ ലൈംഗികമായി പീഡിപ്പിച്ചു
തിരുവനന്തപുരം: മുത്തങ്ങയില്‍ ആദിവാസികളെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദേശീയ വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പൂര്‍ണ്ണിമാ അദ്വാനി.
ഇത് സംബന്ധിച്ച് തനിക്ക് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണിമ അദ്വാനി വ്യക്തമാക്കി. തിരുവനന്തപുരത്ത് ദേശീയ-സംസ്ഥാന വനിതാകമ്മീഷനുകള്‍ സംഘടിപ്പിയ്ക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയ പൂര്‍ണ്ണിമ അദ്വാനി മെയ് 20 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
പൊലീസ് അതിക്രമത്തില്‍ മരിച്ച ആദിവാസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. അഭയാര്‍ത്ഥികളും അനാഥരുമായ ആദിവാസികളെ ഉടന്‍ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ നടപടികളെടുക്കണം. ഇക്കാര്യം അറിയിക്കാന്‍ താന്‍ മുഖ്യമന്ത്രിയെ കാണും. ആദിവാസികളുടെ വെളിച്ചമായ സി.കെ. ജാനുവിനെ ദേശീയ വനിതാകമ്മീഷന്‍ പിന്തുണയ്ക്കുമെന്നും പൂര്‍ണ്ണിമാ അദ്വാനി വ്യക്തമാക്കി.












Click it and Unblock the Notifications