ദേശീയ പണിമുടക്ക്: കേരളം സ്തംഭിയ്ക്കും
തിരുവനന്തപുരം: ഇടതുപക്ഷ ട്രേഡ്യൂണിയനുകള്‍ ദേശവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ ബാധിയ്ക്കും. മെയ് 20 ചൊവാഴ്ച അര്‍ദ്ധ രാത്രി മുതല്‍ മെയ് 21 ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ട്രാന്‍സ്പോര്‍ട്ട്, സര്‍ക്കാര്‍, ബാങ്കിംഗ് രംഗത്തെ ജീവനക്കാരെല്ലാം പണിമുടക്കില്‍ പങ്കെടുക്കും.
പണിമുടക്കിനെ വിജയമാക്കി മാറ്റാന്‍ സമരത്തില്‍ പങ്കെടുക്കുന്ന യൂണിയനുകള്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേ സമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങി.
പണിമുടക്ക് ദിവസമായ മെയ് 21 ബുധനാഴ്ച ജോലിക്കെത്തിയില്ലെങ്കില്‍ ഡയസ് നോണ്‍ ആയി കണക്കാക്കുമെന്നും കേരളത്തില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അതേ സമയം അവശ്യസാധനങ്ങളായ പാല്‍, പത്രം, ജലവിതരണം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐഎന്‍ടിയുസിയും ബിഎംഎസും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications