തീപിടിയ്ക്കാത്ത തീവണ്ടി കോച്ചുകള്‍ ഉണ്ടാക്കും
തിരുവനന്തപുരം: റയില്‍വേയുടെ എല്ലാ കോച്ചുകളും തീപിടിയ്ക്കാത്തതാക്കി മാറ്റുമെന്ന് റെയില്‍വേ വകുപ്പ് സഹ മന്ത്രി ബന്താരു ദത്താത്രയ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കും. തീപിടിയ്ക്കുന്ന വസ്തുക്കളുമായി ആളുകള്‍ യാത്രചെയ്യുന്നത് തടയാനാണ് ഇത്. തീവണ്ടി കോച്ചുകള്‍ക്കിടയിലുള്ള ഇടനാഴി തീകത്താത്ത വസ്തുക്കള്‍കൊണ്ട് നിര്‍മ്മിയ്ക്കും. ബന്താരു പറഞ്ഞു.












Click it and Unblock the Notifications