കിറുത്തിനന്റെ കൊല: അഴഗിരി അറസ്റില്‍
മധുര : മുന്‍ ഡി.എം.കെ മന്ത്രിയായ ടി. കിറുത്തിനനെ കൊന്ന കേസ കരുണാനിധിയുടെ മകന്‍ അഴഗിരി അറസ്റ്റിലായി. മേയ് 21 ബുധാനാഴ്ച അതിരാവിലെയാണ് അഴഗിരിയുടെ അറസ്റ്റുണ്ടായത്. പിന്നീട് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ 15 ദിവസത്തെ ജൂഡീഷ്യല്‍ റിമാന്റില്‍ വിട്ടു.
ഉള്‍ പാര്‍ട്ടി വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്. ഡി.എം.കെയില്‍ നേതൃസ്ഥാനത്തിന് കരുണാനിധിയുടെ മക്കള്‍ തമ്മില്‍ നടത്തുന്ന വടംവലിയാണ് ഈ ക്രൂരകൃത്ത്യത്തിന് കാരണമെന്നാണ് പൊലീസിന്റ അനുമാനം.
ഡി.എം.കെയില്‍ അധികാരത്തിനായി ചേരിപ്പോര് നടത്തുന്നത് കരുണാനിധിയുടെ മക്കളായ സ്റ്റാലിനും അഴഗിരിയുമാണ്. കിറുത്തിനന്‍ സ്റ്റാലിന്‍ പക്ഷക്കാരനായിരുന്നു.
ചൊവാഴ്ചയാണ് ടി. കിറൂത്തിനനെ മധുരയിലെ സ്വന്തം വീട്ടിനടുത്താണ് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഡി.എം.കെ.യുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ചയോഗത്തില്‍ കിറൂട്ടിനന്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഈ അറസ്റ് വെറും രാഷ്ട്രീയ നാടകമാണെന്ന് കരുതുന്നവരുണ്ട്. കാരണം അഴഗിരിയുമായി കരുണാനിധി നല്ല ബന്ധത്തിലല്ല. അഴഗിരിയ്ക്ക് ജയലളിതയുമായി അടുപ്പമുണ്ടെന്നാണ് ഡി എം കെയില്‍ തന്നെ പലരും കരുതുന്നത്. പക്ഷേ ഡി എം കെയില്‍ തെക്കന്‍ ജില്ലകളില്‍ അഴഗിരിയ്ക്കാണ് കൂടുതല്‍ പിന്‍തുണക്കാര്‍.












Click it and Unblock the Notifications